ആന്റ്‌വെര്‍പ്: ലോകത്തെ അഞ്ചാമത്തെ വലിയ വജ്രമായ ‘ലെസോതൊ ലെജന്‍ഡ്’ ലേലത്തില്‍ വിറ്റുപോയത് 40 മില്യണ്‍ ഡോളറിന്(259.39 കോടി രൂപ). അതേസമയം ലേലത്തില്‍ വജ്രം വാങ്ങിയ ആള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വജ്രം ലേലത്തിനു വെച്ച ജെം ഡയമണ്ട്സ് ലിമിറ്റഡ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Also Read : പതിനാലുകാരന്‍ കണ്ടെത്തിയത് അപൂര്‍വ്വ വജ്രം
കഴിഞ്ഞ ജനുവരിയില്‍ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതൊയിലെ ലെറ്റ്‌സെഗ് ഖനിയില്‍ നിന്നാണ് വജ്രം കണ്ടെടുത്തത്. 910 കാരറ്റ് ശുദ്ധമായ വജ്രത്തിനു രണ്ടു ഗോള്‍ഫ് ബോളുകളുടെ വലുപ്പമുണ്ട്. ലെറ്റ്‌സെഗ് ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ വര്‍ഷം മാത്രം 100 കാരറ്റിലധികം ശുദ്ധമായ ആറ് വജ്രങ്ങളാണ് ലെറ്റ്‌സെഗ് ഖനിയില്‍ നിന്ന് കണ്ടെടുത്തത്. തന്നെയുമല്ല അതില്‍ കൂടുതലും വിറ്റുപോയിട്ടുമുണ്ട്.
Post Your Comments