വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്‌ഷൻ ഉപഭോക്താക്കൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി ആദ്യം ഒരു മിനിറ്റായിരുന്നു. എന്നാൽ ഇത് ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ഏഴ് മിനിറ്റായി ഉയർത്തി. ഫീച്ചര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്നാണ് സൂചന.
Read Also: വിമാനത്തിനു മുന്നില്‍ 40 അടി വലിപ്പമുള്ള പറക്കും തളിക : വീഡിയോ പുറത്ത് : ലോകത്തിന് ഞെട്ടലും ഭീതിയും
വ്യാജ വാട്സ്‌ആപ്പ് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം മുന്‍പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാനും കഴിയുന്നുണ്ടെന്നാണ് സൂചന. ഈ ദുരുപയോഗം തടയാനാണ് കമ്പനിയുടെ ശ്രമം. അതേസമയം അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഏഴ് മിനിറ്റ് എന്ന സമയപരിധിയിൽ നിന്ന് ഒരു മണിക്കൂർ നേരത്തേക്ക് ഉയർത്താനും കമ്പനിക്ക് പദ്ധതിയുണ്ട്.
Post Your Comments