തേനി: കുരങ്ങിണിമലയിലേക്കു പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികൾ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാർ വഴി കൊളുക്കുമലയിൽ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്. 39 പേർ അടങ്ങുന്ന ട്രെക്കിങ് സംഘമാണ് അനുമതി ഇല്ലാതെ വനത്തിൽ പ്രവേശിച്ചത്.
സംഭവത്തിൽ തമിഴ്‌നാട് സർക്കാർ അന്വേഷം ആരംഭിച്ചു. ട്രെക്കിങ് സംഘം കട്ടിൽ പ്രവേശിച്ചത് വേണ്ട അനുമതിയോടെയല്ലെന്ന് ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. കാട്ടുതീ ഉണ്ടാകുന്നതായി ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിട്ടും സംഘത്തെ വനത്തിലേക്ക് പ്രവേശിക്കാൻ നിയമവിരുദ്ധമായി അനുമതി നൽകുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ എത്രപേരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നതെന്ന് പോലും ആർക്കും അറിവില്ലായിരുന്നു.
also read:അമ്മൂമ്മ കിണറ്റില്‍ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫി വീഡിയോയില്‍ : വീഡിയോ കാണാം
വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവർക്ക് വഴികാട്ടി. എന്നാൽ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാൾക്കു പുറമെ ക്ലബിന്റെ സ്ഥാപകൻ പീറ്റർ വാൻ ഗെയ്നെയും ചോദ്യം ചെയ്യാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും ഇതിലൂടെ വ്യക്തമാകും.
Post Your Comments