
മൂന്നാര്‍ : തേനി കൊരങ്ങിണിമലയിലേക്ക് പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. റേഞ്ച് ഓഫീസറായ ജെയ്സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രക്കിംഗ് അനധികൃതമെന്നു തേനി എസ്പി വി ഭാസ്കരന്‍. അനുമതി ഇല്ലാതെയാണ് സംഘം കൊളുക്കുമലവരെ പോയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രെക്കിംഗ് ക്ലബ് അംഗങ്ങളെ കുരങ്ങണി മലയിലേക്ക് കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പൊലീസിനോട് കാട്ടുതീയില്‍ പൊള്ളലേറ്റവര്‍ മൊഴി നല്‍കി.
ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
Post Your Comments