ന്യൂഡല്‍ഹി : സുനന്ദ പുഷ്കര്‍ വധക്കേസില്‍ ശശി തരൂരിനെ വെല്ലുവിളിച്ച് ടിവി ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമി. സുനന്ദാ പുഷ്കറുടെ വധവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പറയാനുള്ളത് പറയാന്‍ അവസരം നല്‍കാം, അഭിമുഖത്തിന് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമി ഡോ. ശശിതരൂരിന് കത്ത് നൽകി.ഒരു മണിക്കൂര്‍- ഒന്നര മണിക്കൂര്‍ അഭിമുഖത്തിന് തയ്യാറാകുമോ?
സുനന്ദ കൊലക്കേസില്‍ പറയാനുള്ളത് പറയാനും സുതാര്യതയ്ക്കുമാണ് ഈ അഭിമുഖ അവസരം ചോദിക്കുന്നത് എന്നും കത്തിൽ വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അർണാബ് ശശി തരൂരിന് കത്ത് നൽകിയത്.ശശി തരൂരിന്റെ ഇ മെയില്‍ ഐഡിയിലേക്ക് അയച്ച കത്തിന്റെ പകര്‍പ്പും റിപ്പബ്ലിക്ക് ടിവി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ തരൂർ ഇതിന്റെ മറുപടി നൽകിയിട്ടില്ല.
Post Your Comments