Latest NewsKeralaNews

മാപ്പ് : ഇനി വിവാദത്തിനില്ല : എല്ലാം തുറന്നു പറയുന്നു: ഹാദിയയുടെ നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍

തിരുവനന്തപുരം : ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. മാതാവ് വിഷം നല്‍കി എന്നതടക്കം പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും താന്‍ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണ് വാര്‍ത്താസമ്മേളനത്തില്‍ ഹാദിയയുടെ വാക്കുകള്‍.

മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു തന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനവും വിവാഹവും തന്റെ ഇഷ്ടപ്രകാരം ബോധ്യത്തോടെ ചെയ്ത കാര്യങ്ങളാണ്. തന്റെ വ്യക്തി സ്വാതന്ത്ര്യം രാജ്യത്തെ പരമോന്നത കോടതി അനുവദിച്ചു നല്‍കിയ സാഹചര്യത്തില്‍ സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒപ്പം നിന്ന ഒരുപാട് പേരുണ്ട്. മാധ്യമങ്ങള്‍, സാഹിത്യ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍. എല്ലാവരോടും പറഞ്ഞറിയിക്കാനാകാത്തത്ര നന്ദിയുണ്ട്. കവി സച്ചിദാനന്ദന്‍ അടക്കം ചിലരുടെ പേരുകളും ഹാദിയ എടുത്തുപറഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഹാദിയ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button