സോൾ: ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്റ് പാർക് ഗീൻ ഹൈയ്ക്ക് മാപ്പു നൽകി ഭരണകൂടം. രാജ്യത്ത് അഴിമതി നടത്തിയെന്ന് ആരോപിച്ച് പാർക്കിനെ 22 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2018-ൽ ഹൈ ഇംപീച്ച്മെന്റിന് വിധേയയായതോടെ അവരുടെ അധികാരം നഷ്ടപ്പെട്ടു. തുടർന്ന്, കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ കുറ്റവിചാരണ.
ജനാധിപത്യപരമായി രാജ്യത്ത് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പാർക്. ഈ വർഷം മൂന്നു തവണ പാർക്കിനെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാർക്കിന്റെ ആരോഗ്യം മോശമായതിനെ തുടർന്നാണ് പ്രസിഡന്റ് മൂൺ പൊതുമാപ്പ് നൽകിയത്.
ദക്ഷിണ കൊറിയയിലെ ആദ്യ വനിത പ്രധാനമന്ത്രി ഹാൻ മിയോങ്-സൂക്കിനെയും ജയിലിൽ നിന്നു മോചിപ്പിച്ചു. കൈക്കൂലി വാങ്ങിയതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അവർ
Post Your Comments