ന്യൂഡല്‍ഹി: ലഡാക് വിഷയത്തില്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞ് ട്വിറ്റര്‍. കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ പട്ടണമായ ലേയെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ ചിത്രീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്റര്‍ മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നത്. പാര്‍ലമെന്ററി സമിതി അധ്യക്ഷ മീനാക്ഷി ലേഖിയാണ് ട്വിറ്റര്‍ മാപ്പ് പറഞ്ഞ കാര്യം വ്യക്തമാക്കിയത്.
പാര്‍ലമെന്ററി ജോയിന്റ് കമ്മിറ്റിക്ക് മുന്‍പാകെ നവംബര്‍ 30ന് ട്വിറ്റര്‍ ഇക്കാര്യം വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കാരിനാണ് മാപ്പപേക്ഷയില്‍ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് ലേയെ ചൈനയുടെ ഭാഗമെന്ന നിലയില്‍ ട്വിറ്റര്‍ ചിത്രീകരിച്ചത്.
Post Your Comments