ശ്രീനഗര്‍: കശ്മീരില്‍ പിഡിപി എംഎല്‍എയുടെ വീടിനുനേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം. നൂറാബാദ് എംഎല്‍എ അബ്ദുള്‍ മജീദ് പദ്ദറിന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് വീടിനു സമീപം വീണ് പൊട്ടുകയായിരുന്നു.ആക്രമണ സമയത്ത് എം എൽ എ യും കുടുംബവും വീട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നതായി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments