KeralaLatest NewsNewsIndia

23 വർഷം മുൻപ് നടന്ന വിഗ്രഹ കൊള്ളയടി: മലയാളിയായ പ്രതി പിടിയിൽ

 

തിരുനല്‍വേലി: 22 വർഷമായി കേരള പോലീസ് തേടുന്ന കുപ്രസിദ്ധ വിഗ്രഹ കടത്തുകാരൻ സഞ്ജീവി അശോകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ സഞ്ജീവ് തമിഴ്‌നാട്ടിലാണ് പിടിയിലായത്. കുപ്രസിദ്ധ വിഗ്രഹ കടത്തുകാരന്‍ സുഭാഷ് ചന്ദ്ര കപൂറിന്റെ വലംകൈ ആയാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കേരളത്തിൽ നിന്ന് മാത്രമല്ല രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്തുന്ന സംഗത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.

തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ പലയിടത്തു നിന്നായി കോടിക്കണക്കിനു രൂപ മൂല്യമുളള വിഗ്രഹങ്ങള്‍ മോഷ്ടിച്ചു വിദേശത്തേക്കു കടത്തിയതിനാണ് സുഭാഷ് കപൂര്‍ അറസ്റ്റിലായത്. രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ ഇയാള്‍ പിടിയിലായതോടെയാണ് തമിഴകത്തില്‍നിന്നു കോടിക്കണക്കിനു രൂപയുടെ വിഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു കടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തെത്തിയത്. ഇയാള്‍ നിലവില്‍ ചെന്നൈ പുഴല്‍ ജയിലിലാണ്. കുറച്ച് വര്ഷങ്ങള്ക്കു മുൻപ് സുബാഷ് പിടിലായപ്പോഴാണ് സഞ്ജീവിനെ കുറിച്ചുള്ള വിയവരാവും പോലീസിന് ലഭിച്ചത്. തുടർന്ന് സഞ്ജീവിനായും പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു.

also read:ചെറുതല്ല പഴങ്കഞ്ഞി നല്‍കും ആരോഗ്യഗുണങ്ങള്‍!

കഴിഞ്ഞ വര്‍ഷം തിരുനല്‍വേലിയിലെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹം കാണാതായ കേസ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പൊടിതട്ടിയെടുത്തപ്പോഴാണ് കേസിലെ സഞ്ജീവിയുടെ പങ്ക് തിരിച്ചറിയുന്നത്. തുടർന്ന് ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. മാർച്ച് ഒൻപതിന് മധുരയിൽവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

1995ലാണ് കേസിനാസ്പദമായ സംഭവംഴ വീരവനല്ലൂരിലെ ക്ഷേത്രത്തിലെ ചരിത്ര പ്രാധാന്യമുള്ള ‘ദ്വാരകപാലകരുടെ’ വിഗ്രഹങ്ങളാണ് സഞ്ജീവിയും സംഘവും മോഷ്ടിച്ചത്. പിന്നീട് വിഗ്രഹങ്ങള്‍ ഓസ്ട്രേലിയയിലെ ഒരു ആര്‍ട് ഗാലറിക്കു വിറ്റു. 4.98 കോടിക്കായിരുന്നു വിറ്റത്. 22വര്‍ഷം മുന്‍പ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ കിട്ടാത്തതിനെത്തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button