ArticleLatest NewsLife StyleFood & CookeryHealth & Fitness

ചെറുതല്ല പഴങ്കഞ്ഞി നല്‍കും ആരോഗ്യഗുണങ്ങള്‍!

പഴങ്കഞ്ഞി കുടിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആരോഗ്യ നേട്ടങ്ങളെ കുറിച്ച് അറിയുമ്പോള്‍ ആരും ചോദിച്ചു പോകും ഇത്രയൊക്കെ ഗുണങ്ങളുണ്ടായിരുന്നോ നമ്മുടെ പഴങ്കഞ്ഞിക്കെന്ന്? ആര്‍ക്കും വേണ്ടാത്ത, തലേദിവസത്തെ ചോറ് കഴിക്കുന്നു എന്ന പുച്ഛഭാവം പഴങ്കഞ്ഞിക്കു മുമ്പില്‍ ഇനി വിലപ്പോ കില്ല.ചില്ലറക്കാരനല്ല പഴങ്കഞ്ഞി. സന്ധിവാതവും അള്‍സറും അലര്‍ജിയും ഉള്‍പ്പെടെയുളള നിരവധി രോഗങ്ങളെ തടയാനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും തുടങ്ങി നിരവധി ഗുണങ്ങളാണ് പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ലഭിക്കുന്നത്.

തലേദിവസം അധികം വരുന്ന ചോറ് മണ്‍കലത്തില്‍ ഇട്ട് തണുത്ത വെളളവും ചേര്‍ത്ത് അടച്ചു വെക്കുന്നത് ഏതാണ്ട് പന്ത്രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ പിറ്റേന്ന് പുലര്‍ച്ചയോടെ ഫെര്‍മെന്റേഷനു വിധേയയമാകും ഇതാണ് പഴങ്കഞ്ഞി. കാന്താരി മുളകും ചെറിയ ഉളളിയും ചേര്‍ത്തുടടച്ച് ഞെരടി പഴങ്കഞ്ഞി കുടിക്കാം. തൊട്ടുകൂട്ടാനായി തേങ്ങാചമ്മന്തിയും ,മീന്‍ചാറും അല്പം അച്ചാറും കൂടിയുണ്ടെങ്കില്‍ ഗംഭീരം. മാമ്പഴപ്പുളിശ്ശേരിയോ ,തൈരോ, സാമ്പാറോ ,മോരുകറിയോ ഇഷ്ടാനുസരണം ചേര്‍ത്തും പഴങ്കഞ്ഞി സ്വാദോടെ കഴിക്കാം.രസമുകളങ്ങളെ ഉണര്‍ത്താന്‍ പഴങ്കഞ്ഞിക്കുളള കഴിവ് ഒന്നു വേറെ തന്നെയാണ്.

കേരളത്തില്‍ പഴങ്കഞ്ഞി എന്നും തമിഴ് നാട്ടില്‍ പഴഞ്ചോറെന്നും അസമില്‍ പഹാല ബാട്ട് എന്നും അറിയപ്പെടുന്ന പഴങ്കഞ്ഞി ബംഗാളിലെത്തുമ്പോള്‍ പാന്‍താബാട്ടും ഒറിസയില്‍ പൊക്ക്ലൊ എന്നും അറിയപ്പെടുന്നു. അസമിലിത് പൊയ്ത ബാട്ടും ആണ്. സൗത്തിന്‍ഡ്യയില്‍ പ്രാധാന്യം ഉളള പഴങ്കഞ്ഞിക്ക് ഇന്‍ഡ്യ ഒട്ടാകെ വേരോട്ടം ഉണ്ട്. ഒരുരാത്രി ഇരിക്കുന്ന ചോറില്‍ ഗുണകരമായ ബാക്ടീരിയകള്‍ ഉണ്ടാകുന്നതാണ് പഴങ്കഞ്ഞിയെ ഗുണപ്രദമാക്കുന്നത്. പഴങ്കഞ്ഞിയിലെ ലാക്ടിക്ക് ആസിഡ്ബാക്ടീരിയകള്‍ ഇരുമ്പ്,പൊട്ടാസ്യം,കാല്‍ഷ്യം എന്നിവയുടെ തോതിനെ വര്‍ദ്ധിപ്പിക്കുന്നു.100 ഗ്രാം ചോറ് പഴങ്കഞ്ഞി ആയി മാറുമ്പോള്‍ പോഷകമൂല്യങ്ങളില്‍ ഉണ്ടാകുന്ന വര്‍ധന അത്ഭുതകരമാണ്.പന്ത്രണ്ട് മണിക്കുര്‍ ഫെര്‍മെന്റേനു വിധയമായി പഴങ്കഞ്ഞി ആകുന്നതോടെ 100 ഗ്രാം ചോറിലെ ഇരുമ്പു സത്ത് 3.4 മി.ഗ്രാമില്‍ നിന്നും 73.91 മി.ഗ്രാം ആയി വര്‍ദ്ധിക്കുന്നു.

ലോകമെമ്പാടുമുളള വിവിധ ഭക്ഷണ സംസ്‌ക്കാരങ്ങളില്‍ അമേരിക്കന്‍ ഭക്ഷ്യശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണത്തില്‍ ഏറ്റവും രുചികരമായി കണ്ടെത്തിയ ഭക്ഷണം പഴങ്കഞ്ഞിയായിരുന്നു.സൗത്തേഷ്യന്‍ സംസ്‌ക്കാരത്തില്‍ ഉള്‍പ്പെടുന്ന ഭക്ഷണമാണ് പഴങ്കഞ്ഞി.കാര്‍ഷികവ്യത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തെക്കു കിഴക്കന്‍ ഏഷ്യയിലെ ജനവിഭാഗത്തിന്റെ ശാരീരിക അധ്വാനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്നത്് തലേദിവസത്തെ ചോറായിരുന്നു.ചരിത്രപരമായി ഏഷ്യന്‍ രാജ്യങ്ങളില്‍ പഴങ്കഞ്ഞിക്ക് അത്രത്താളം പ്രധാന്യമാണ് ഉണ്ടായിരുന്നത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍-ബൗണ്‍ റൈസ് (കുത്തരി)കൊണ്ടുണ്ടാക്കുന്ന പഴങ്കഞ്ഞിയാണ് ഗുണമേന്മയില്‍ മുന്നിട്ടു നില്‍ക്കുന്നതും പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതും.

1. ശരീരത്തിന് ഉണര്‍വേകുന്നു- രാവിലെ പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ദിനം മുഴുവന്‍ ഫ്രെഷ്‌നസ് നിലനിര്‍ത്താനാവുമെന്നാണ് അമേരിക്കന്‍ ന്യുട്രീഷന്‍ അസോസിയേഷന്‍ പറയുന്നത്.പഴങ്കഞ്ഞിയുടെ തണുപ്പ് ശരീരത്തിലെ അധിക ചൂടിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.

2.ബ്ലഡ് പ്രഷര്‍ കുറക്കുന്നു- പഴങ്കഞ്ഞിയിലെ ആരോഗ്യകരങ്ങളായ ബാക്ടീരിയയാണ് ലാക്ടിക്ക് ആസിഡ് ബാക്ടീരിയ. ഈ ബാക്ടീരിയ പൊട്ടാസ്യത്തിന്റെ അളവു വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ബി.പി കുറയുന്നു.

3.മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു- പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ മുലയൂട്ടുന്ന സ്്ത്രീകളിലെ മുലപ്പാല്‍ കുറവാണെന്ന പരാതി പരിഹരിക്കാനാവും. ഫെര്‍മെന്റ്‌റേഷനു വിധേയമാകുന്ന പഴഞ്ചോറില്‍ ലാക്ടിക്ക് ആസിഡിന്റെ സാന്നിധ്യം വളരെക്കൂടുതലാണ്.മുലപ്പാല്‍ ഊറിവരാന്‍ ലാക്ടിക്ക് സഹായകമാകുന്നു.

4.മലബന്ധം അകറ്റുന്നു- ഫൈബര്‍ റിച്ച് ഭക്ഷണം ആയതിനാല്‍ മലബന്ധം അകറ്റുന്നു. ഹെല്‍ത്തി ബാക്ടീരിയയുടെ സാന്നിധ്യം ബൗള്‍ മൂവ്‌മെന്റിനെ സഹായിക്കുന്നു.മൂന്നു ദിവസത്തില്‍ അധികം നീണ്ടുനില്‍ക്കുന്ന മലബന്ധം ശരീരത്തിനു ദോഷം ചേയ്യും. മരുന്നുകള്‍ ഉപയോഗിക്കുന്ന ശീലം പിന്നീട് മാറ്റാന്‍ കഴിയാതെ വരുന്നതും അപകടകരമാണ്.കോണ്‍സ്റ്റിപ്പേഷന് സ്ഥിരമായി മരുന്നെടുക്കുന്നത് മസിലുകളുടെ ശക്തി ക്ഷയത്തിനു ഇടയാക്കും.

5.അള്‍സര്‍- വൈറ്റമിന്‍ സമ്പുഷ്ടമായ പഴങ്കഞ്ഞി അള്‍സറിനെ കുറക്കുന്നു. ഫെര്‍മെന്റേഷന്‍ സയത്തുണ്ടാകുന്ന ഉപകാരകാരികളായ ബാക്ടീരിയകള്‍ വയറിലെ ുവ ബാലന്‍സ് ക്രമപ്പെടുത്തുന്നു. ഇതിലൂടെ അസിഡിറ്റി കുറയുന്നു. ദഹനം സുഗമമാക്കുന്നു.പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ, കുടലില്‍ രൂപപ്പെടുന്ന ഗുണകരമായ ബാക്ടീരിയകള്‍ പ്രതിരോധം ശക്തിപ്പെടുത്തി ആന്തരിക അവയവങ്ങളെ ബലപ്പെടുത്തുന്നു.

6.ശരീരസൗന്ദര്യം കൂട്ടുന്നു- ത്വക്കിന്റെ ഇലാസ്റ്റിസിറ്റി കൂട്ടാന്‍ സഹായിക്കുന്നതിലൂടെ ചെറുപ്പം നിലനിര്‍ത്തുന്നു. പഴങ്കഞ്ഞി കഴിക്കുന്നത കൊണ്ടുണ്ടാകുന്ന കൊളാജിന്‍ ആണ് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി സാധ്യമാക്കുന്നത്. മ്യതുകോശങ്ങളെ നശിപ്പിക്കുന്നു പുതിയകോശങ്ങളുടെ നിര്‍മ്മാണത്തിനു സഹായിക്കുന്നു. വൈറ്റമിന്‍-ഇ ഉല്‍പാദിപ്പിക്കാനും പഴങ്കഞ്ഞി സഹായകമാകുന്നു. സൗന്ദര്യത്തിന്റെ വൈറ്റമിന്‍ ആയതിനാല്‍ വൈറ്റമിന്‍-ഇ ശരീരത്തിലെ ചെറുപ്പം കാത്തുസൂക്ഷിക്കും.

7.അലര്‍ജി ത്വക്കു രോഗങ്ങള്‍- ത്വക്ക് സംബന്ധമായ അസുഖങ്ങളെ മാറ്റാനും അലര്‍ജിയില്‍ നിന്നും ശരീരത്തെ കാത്തുരക്ഷിക്കാനും പഴങ്കഞ്ഞിക്കു കഴിയും. അണുബാധകളെ തുടക്കകാലത്തു മാറ്റാനും ഈ ഭക്ഷത്തിനു കഴിവുണ്ട്.

8.ക്ഷീണം കറക്കുന്നു- ഫെര്‍മെന്റ്‌റഡ് ബ്രൗണ്‍ റൈസ് ശരീരത്തിനെ ക്ഷീണത്തില്‍ നിന്നും രക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. വൈറ്റമിന്‍-ബി 12 പഴങ്കഞ്ഞിയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസം മുഴുവന്‍ ഉന്മേഷഭരിതമാക്കാന്‍ പഴങ്കഞ്ഞിക്കു ആകുന്നു. ബി-6 , ബി-12 തുടങ്ങിയ വൈറ്റമിനുകള്‍ അപൂര്‍വ്വമായി ലഭ്യമാകുന്നവയാണ്. വളരെ കുറച്ചു ഭക്ഷണങ്ങളില്‍ മാത്രമേ ഈ വൈറ്റമിനുകള്‍ കാണപ്പെടാറുളളു. പഴങ്കഞ്ഞിയില്‍ ധാരാളമായി ബി-6, ബി-12 വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്, വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് ഈ വൈറ്റമിനുകളുടെ അപര്യാപതത ഒഴിവാക്കാന്‍ പഴങ്കഞ്ഞി സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഊര്‍ജ്ജവും പഴങ്കഞ്ഞിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കഠിനമായ കായിക അധ്വാനത്തിനുളള ഊര്‍ജ്ജം ശരീരത്തിനു പ്രാപ്തമാക്കാന്‍ പഴങ്കഞ്ഞിക്കു കഴിയും.

9.സന്ധി വേദന കുറക്കുന്നു- ആര്‍ത്രൈറ്റിസിനെ കുറക്കാന്‍ പഴങ്കഞ്ഞി ശീലമാക്കുന്നത് സഹായിക്കും. എല്ലുകള്‍ക്ക് ബലം നല്‍കുന്നു .പേശി വേദന കുറക്കുന്നു.

നല്ലൊരു പ്രോബയോട്ടിക്കായ പഴങ്കഞ്ഞി ശരീരത്തിന് ആകമാനം നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. കളിപ്പാട്ടം എന്ന സിനിമയില്‍, മാമ്പഴപ്പുളിശ്ശേരി ചേര്‍ത്ത പഴങ്കഞ്ഞി രുചിയെപ്പറ്റി മോഹന്‍ലാല്‍ ഉര്‍വ്വശിയോടു പറയുന്നതു കേട്ടിട്ട് നാവില്‍ വെളളമൂറിയ മലയാളികള്‍ നിരവധിയാണ്. അതുതന്നെയാണ് പഴങ്കഞ്ഞിയുടെ രുചി രഹസ്യവും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ വിലകൂടിയ ഭക്ഷണങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത രുചിതനിമ നാടന്‍ ഭക്ഷണമായ പഴങ്കഞ്ഞിക്കു നല്‍കാനാവുന്നു.ഇതിനു പിന്നിലെ കാരണം എന്താകും?ഉത്തരം,ലളിതം. പരമ്പരാഗതമായി പൂര്‍വികരില്‍ നിന്നും പകര്‍ന്നുകിട്ടിയ ആരോഗ്യത്തിന്റെ രുചിമുകളങ്ങള്‍ നമ്മുടെ ജീനുകളെ ത്രസിപ്പിക്കുകയാണ്- മായ്ച്ചാലും മായാതെ കിടക്കുന്നതാണ് പഴങ്കഞ്ഞിയോടുളള മലയാളിയുടെ നൊസ്റ്റാള്‍ജിക്ക് ടേസ്റ്റ് ബഡ്‌സ്.

പ്രകൃതിദത്ത വയാഗ്ര തണ്ണിമത്തന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button