ചങ്ങനാശേരി: ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളില്‍നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തിരുവല്ല മംഗലശേരി കടവ് കോളനിയില്‍ മണിയനെ(55)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.
Read Also : മദീനയിൽ പ്രവാചകന്റെ പള്ളി മുറ്റത്ത് കുഞ്ഞിന് ജന്മം നല്കി യുവതി
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ പിടിയിലായത്. ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഭാഗത്തുനിന്നും പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടർന്ന്, പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ജില്ലയില്‍ ഉത്സവ സീസണ് തുടങ്ങിയതിനാല്‍ രാത്രികാല പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് മണിയന് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പൊലീസ് കണ്ടെടുത്തു.
എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ രവീന്ദ്രന് ആചാരി, ആനന്ദക്കുട്ടന്, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അജേഷ് കുമാര്‍, കുര്യാക്കോസ് ഏബ്രഹാം, തോമസ് രാജു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments