Kerala

9 വർഷം മുൻപ് മോഷ്ടിച്ച സ്വർണ്ണം തിരിച്ചു വെച്ച് കള്ളന്റെ ‘സത്യസന്ധത’

'സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങൾ സ്വീകരിച്ചു പൊരുത്തപ്പെടണം'

പയ്യോളി (കോഴിക്കോട്): ഒൻപതു വർഷം മുൻപ് വീട്ടിൽ നിന്നു കവർന്ന ഏഴേകാൽ പവൻ തിരികെ നൽകി മോഷ്ടാവിന്റെ പശ്ചാത്താപം. ആഭരണത്തോടൊപ്പം മാപ്പപേക്ഷയും. തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്താണു സംഭവം. ടൗണിനു സമീപമുള്ള വീട്ടിൽ നിന്ന് 9 വർഷം മുൻപാണ് അലമാരയിലിരുന്ന ഏഴേകാൽ പവൻ മാല നഷ്ടപ്പെട്ടത്. ഏറെ വൈകിയാണു സംഭവം ശ്രദ്ധയിൽ പെട്ടത്.

അതു കൊണ്ടു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നില്ല. കാലം ഏറെ കഴിഞ്ഞതിനാൽ വീട്ടുകാരും സംഭവം മറന്നു തുടങ്ങിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാവിലെയാണു കിടപ്പു മുറിയുടെ ജനലിൽ ഒരു കടലാസ് പൊതി കണ്ടത്. തുറന്നു നോക്കിയപ്പോഴാണു സ്വർണ മാല കണ്ടത്. ഒപ്പം ഒരു കുറിപ്പും.

‘കുറച്ചു വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ വീട്ടിൽ നിന്നു ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തു പോയി അതിനു പകരമായി ഇത് നിങ്ങൾ സ്വീകരിച്ചു പൊരുത്തപ്പെടണം’.നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടില്ലെന്നാണു കരുതിയതെങ്കിലും ആഭരണം പുതിയ രൂപത്തിൽ അതേ അളവിൽ കോവിഡ് കാലത്ത് തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വീട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button