
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൈനിക സഹകരണത്തിന് ധാരണ. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ചൈനീസ് ആധിപത്യത്തെ തടയുക എന്ന മുഖ്യലക്ഷ്യത്തോടെയാണിത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും പ്രധാനമന്ത്രി നരേന്ദ്രമോഡിയും 14 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. അതിവേഗ റെയില്‍പാത, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം എന്നീ മേഖലകളില്‍ അടക്കമുള്ള സഹകരണം ലക്ഷ്യമിടുന്നതാണ് മോഡി-മാക്രോണ്‍ തന്ത്രപ്രധാന കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പിട്ട കരാറുകള്‍. 10,400 കോടി രൂപ(1600 കോടി ഡോളര്‍) വ്യാപാരകരാറിനും ഇരുരാജ്യങ്ങളും ഒപ്പിട്ടു.
also read: ഇന്ത്യയും ഫ്രാന്‍സും ഭീകരതയ്ക്കെതിരെ ഒന്നിച്ചു പോരാടും: ഫ്രാന്‍സ്വ ഒലോങ്
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ആധിപത്യശ്രമങ്ങള്ക്കുള്ള മറുപടിയാണ് ഇന്ത്യ-ഫ്രാന്‍സ് സൈനിക ധാരണ. പസഫിക് മേഖലയിലെ സഹകരണത്തിന് 2015ല്‍ അമേരിക്കയുമായി ചേര്‍ന്നു പുറത്തിറക്കിയ ദര്‍ശന രേഖയ്ക്കു സമാനമാണിത്. ലോകത്തിന്റെ ഭാവി വികസനത്തിനും സമാധാനത്തിനും ഇന്ത്യന്‍ മഹാസമുദ്രമേഖല സുപ്രധാന പങ്ക് വഹിക്കുമെന്ന് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി. പറഞ്ഞു.
പരിസ്ഥിതി, കടല്‍ ഗതാഗത സുരക്ഷ, കപ്പല്‍ സഞ്ചാരസ്വാതന്ത്ര്യം, നിരീക്ഷണം തുടങ്ങി എല്ലാ മേഖലയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ അധീശത്വ പരിപാടികളാണ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നു വ്യക്തം.
Post Your Comments