India

ഇന്ത്യയും ഫ്രാന്‍സും ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു പോരാടും: ഫ്രാന്‍സ്വ ഒലോങ്

ഛത്തീസ്ഗഡ്: ഇന്ത്യയും ഫ്രാന്‍സും ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ്. ഇന്ത്യയുമായുള്ള റാഫേല്‍ ജെറ്റ് കരാര്‍ ശരിയായ വഴിയിലാണ്. 12.45ഓടെ ഒലോങ് ഛത്തീസ്ഗഡില്‍ എത്തി. അദ്ദേഹം എത്തിയത് ഔദ്യോഗിക എയര്‍ ക്രാഫ്റ്റിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലോങും തമ്മില്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒലോങ് ഇന്ത്യയുമായള്ള 60,000 കോടി രൂപയുടെ റാഫേല്‍ ജെറ്റ് കരാര്‍ ശരിയായ വഴിയിലാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ കുറച്ച് സമയം കൂടി എടുക്കും. റാഫേല്‍ ജെറ്റ് കരാര്‍ ഇന്ത്യയെയും ഫ്രാന്‍സിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഈ കരാര്‍ ഊര്‍ജ്ജം പകരുന്നത് അടുത്ത 40 വര്‍ഷത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായികസാങ്കേതിക സഹകരണത്തില്‍ മേക്ക് ഇന്‍ ഇന്ത്യ അടക്കം വലിയൊരു മുന്നേറ്റത്തിനാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനാമായ സഹകരണത്തിന്റെ ഭാഗമാണ് പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button