KeralaLatest NewsNewsIndia

അന്ധനായ വാസുവിന്റെ കുടുംബത്തെ ജപ്‌തിയിൽ നിന്ന് രക്ഷിച്ച് സുരേഷ് ഗോപി എം.പി

 

മുളന്തുരുത്തി: അന്ധനായ മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവിന് താങ്ങായിരിക്കുകയാണ് സുരേഷ് ഗോപി എം.പി. ജപ്തിഭീഷണിയിലായിരുന്ന വാസുവിന്റെ ഭൂമിയുടെ കടം സുരേഷ് ഗോപി വീട്ടി.ബാങ്കില്‍ നിന്ന് 2009-ല്‍ എടുത്ത വായ്പയില്‍ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വെള്ളിയാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് വഴി സുരേഷ് ഗോപി എം.പി. മുളന്തുരുത്തി സഹകരണ ബാങ്കിലെത്തിക്കുകയായിരുന്നു. അന്നാണ് ജീവിക്കാനുള്ള വക പോലും കണ്ടെത്താനാകാതെ പ്രയാസപ്പെടുന്ന വാസുവിന് ഈ സഹായം ഏറെ സമാധാനം നൽകി. ഭൂമി ജപ്തിഭീഷണിയിലായതോടെ ഏറെ പ്രയാസത്തിലായിരുന്നു വാസുവും കുടുംബവും. വീടുവിട്ട് ഇറങ്ങേണ്ടി വന്നാൽ എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ഈ നിർദ്ധന കുടുംബം.

also read:ഇ വേ ബില്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തോമസ് ഐസക്

ഇതെല്ലം അറിഞ്ഞ സുരേഷ് ഗോപി കുടുംബത്തെ സഹായിക്കുകയായിരുന്നു. പണം അടച്ചതിനെ  തുടര്‍ന്ന് ബാങ്കധികൃതര്‍ വീടിന്റെയും പുരയിടത്തിന്റെയും ആധാരം വാസുവിന്റെ വീട്ടിലെത്തി തിരിച്ചുനല്‍കി. പുറത്തുനിന്നാരെങ്കിലും ചെന്നാല്‍ ബാങ്കുകാര്‍ ജപ്തിക്കായി വന്നതാണെന്ന് ഭയപ്പെട്ടിരുന്ന കുടുംബം, വാസുവിന് വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ആധാരം തിരിച്ചുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button