Latest NewsIndiaNews

മ​ക്ക​ള്‍ രാ​ഷ്ട്രീ​യ​ത്തെ ന്യാ​യീ​ക​രി​ക്കാ​ന്‍ യു​എ​സി​ലെ ബു​ഷ്, ക്ലി​ന്‍റ​ണ്‍ കു​ടും​ബ​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ക്കി സോണിയ

മും​ബൈ: നെഹ്‌റു കു​ടും​ബ​ത്തി​ല്‍ അം​ഗ​മല്ലാ​ത്ത ഒ​രു നേ​താ​വി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ട്ടു പോ​കാ​നാ​വു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ടു ചോ​ദി​ക്ക​ണ​മെന്ന് സോ​ണി​യ ഗാ​ന്ധി​. മും​ബൈ​യി​ല്‍ ഇ​ന്ത്യ ടു​ഡേ കോ​ണ്‍​ക്ലേ​വി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സോ​ണി​യ​യു​ടെ പ​രാ​മ​ര്‍​ശം. തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന രീ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ സോ​ണി​യ, മ​ക്ക​ള്‍ രാ​ഷ്ട്രീ​യ​ത്തെ ന്യാ​യീ​ക​രി​ക്കാ​ന്‍ യു​എ​സി​നെ ബു​ഷ്, ക്ലി​ന്‍റ​ണ്‍ കു​ടും​ബ​ത്തെ ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്തു​പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് മോ​ശം കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​ണ് താ​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്നും ത​ന്‍റെ പ​രി​മി​തി​ക​ള്‍ അ​റി​ഞ്ഞാ​ണു താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നെ​ഹ്റു കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ള്‍ ഭാ​വി​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യേ​ക്കു​മെ​ന്നും സോണിയ പറഞ്ഞു. 2004ല്‍ ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ദ്ദേ​ഹം ത​ന്നേ​ക്കാ​ള്‍ ആ ​പ​ദ​വി അ​ര്‍​ഹി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും സോ​ണി​യ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button