ന്യൂഡല്‍ഹി: ഇനി മുതൽ 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. ഇത്ര വലിയ തുക വായ്പ എടുക്കുന്നവര്‍ ബാങ്കിന് പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ്.
read also: വായ്പ തേടി ഒാടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പറമ്പില്‍ മരങ്ങളുണ്ടോ?
സാമ്പത്തിക കാര്യ സെക്രട്ടറി ബാങ്കില്‍ നിന്നും വന്‍തുക വായ്പ ആയി തട്ടിയെടുത്ത് രാജ്യം വിടുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അറിയിച്ചു. ബാങ്കിന് നിലവില്‍ 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയുള്ള വ്യക്തികളില്‍ നിന്നും 45 ദിവസത്തിനകം പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് അധികൃതര്‍ക്ക് പാസ്‌പോര്‍ട്ട് വിശദംശങ്ങള്‍ കൈമാറാത്ത പക്ഷം നടപടിയെടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments