ജിദ്ദ: സാഹസികത അതിരുകടക്കുമ്പോഴാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുക. ജിദ്ദയിലെ ഒരു സാഹസിക കളിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആവേശത്തോടെ എല്ലാ കുട്ടികളും കളിയില്‍ ഒപ്പം ചേര്‍ന്നു. പെട്ടെന്നാണ് സിംഹകുട്ടി കൂട്ടത്തിലൊരു പെണ്‍കുട്ടിയെ ആക്രമിച്ചത്. കൂട്ടിന്റെ വശത്തേക്ക് കുട്ടിയെ സിംഹം തള്ളി നീക്കിയ ശേഷമാണ് ആക്രമിച്ചത്. മറ്റ് കുട്ടികളെല്ലാം പേടിച്ചുപോയിരുന്നു.
സിംഹത്തിന്റെ പരിശീലകനും കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ കുട്ടി ചെറിയ മുറിവുകളോടെ രക്ഷപ്പെട്ടു. 10 വയസിന് താഴെയുള്ള കുട്ടികളായിരുന്നു കൂട്ടിനുള്ളില്‍ കയറിയവരില്‍ അധികവും. സ്പ്രിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ആറ് മാസം പ്രായമായ സിംഹകുട്ടിക്കൊപ്പം കുട്ടികളെ ഓടിക്കളിക്കാന്‍ അനുവദിച്ചു.
സിംഹത്തിന്റെ കൂട്ടിനുള്ളിലാണ് കുട്ടികള്‍ ആസ്വദിച്ച് ഓടിക്കളിച്ചത്. പരിശീലകന് വന്ന് സിംഹകുട്ടിയെ ശാന്തമാക്കി കുട്ടിയെ രക്ഷിക്കുകയായിരുന്നു.സാധാരണ കൂട്ടിലിടച്ച സിംഹങ്ങള്‍ ശാന്തരായിരിക്കും. എന്നാല്‍ അതിനു വിപരീതമായാണ് ജിദ്ദയില്‍ നിന്നുള്ള ഈ വീഡിയോ. കുട്ടിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ വൈറലാകുകയാണ്.
Post Your Comments