ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഭാഷ പഠിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അതിർത്തിയിലുള്ള തെറ്റായ ആശയവിനിമയം ഒഴിവാക്കാൻ വേണ്ടിയാണ് ഇന്ത്യൻ സൈനികർ ചൈന ഭാഷ പഠിക്കുന്നത്. എന്നാൽ ഇതിൽ ആകുലപ്പെട്ടിരിക്കുകയാണ് ചൈന. മറ്റൊന്നുമല്ല ഇന്ത്യൻ സൈനികർ ചൈന ഭാഷ പഠിക്കുന്നതോടെ യുദ്ധ സമയങ്ങളിൽ ഇത് ചൈനയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ചൈന പേടിക്കുന്നത്.25 ഇന്ത്യന്‍ ജവാന്മാരടങ്ങിയ സംഘം ഒരു വര്‍ഷം നീളുന്ന ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുകയാണെന്ന വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.
also read:സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ഷമിക്കെതിരെ വീണ്ടും ഹസിന്‍
മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് കോഴ്സ്. ഭാഷാനൈപുണ്യം സമാധാന കാലങ്ങളില്‍ ആശയവിനിമയം പരിപോഷിപ്പിക്കുമെങ്കിലും സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും പ്രതികൂലമാകുമെന്ന് ചൈന ഭയക്കുന്നതായി പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഈ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും അഭിപ്രായപ്പെട്ടു. ഇതിന് തിരിച്ചടിയായി ചൈന സൈനികർ ഹിന്ദി പഠിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.
Post Your Comments