മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ പദവി അലങ്കരിക്കാന്‍ രാജ്യത്തെ മറ്റ് നേതാക്കള്‍ക്കൊന്നും അവകാശമില്ലേ എന്ന ചോദ്യം ഏറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എല്ലാക്കാലത്തും നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ക്കായി ആ കസേര മാറ്റിവയ്ക്കപ്പെടുന്നു എന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്.മന്മോഹന്‍ സിങ്ങാണ് തന്നെക്കാള്‍ മികച്ച പ്രധാനമന്ത്രിയാവുകയെന്നു തനിക്ക് അറിയാമായിരുന്നുവെന്നു സോണിയ പറഞ്ഞു. ‘എന്റെ പരിമിതികള്‍ എനിക്കറിയാമായിരുന്നു; അദ്ദേഹത്തിന്റെ മികവും, മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ അവര്‍ വ്യക്തമാക്കി.
പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ 2019ല്‍ റായ്ബറേലിയില്‍നിന്നു തന്നെ ലോക്സഭയിലേക്കു മല്‍സരിക്കുമെന്നും അവര്‍ പറഞ്ഞു.എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തുകൊണ്ടുള്ള അടിച്ചമര്‍ത്തല്‍ ഭരണമാണു രാജ്യത്തു നിലവിലുള്ളതെന്നു സോണിയ ആരോപിച്ചു. ചരിത്രം മാത്രമല്ല, രാജ്യത്തിന്റെ സാമൂഹിക ഘടനതന്നെ മാറ്റിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. പിന്നോട്ടാണു രാജ്യം സഞ്ചരിക്കുന്നത് എന്നും അവർ പറഞ്ഞു..’വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ രാഹുല്‍ വിദേശത്തു പോയതിനെക്കുറിച്ച്: ‘തിരഞ്ഞെടുപ്പു പ്രചാരണമെല്ലാം കഴിഞ്ഞു രാഹുല്‍ മുത്തശ്ശിയെ കാണാനാണു മൂന്നു ദിവസത്തേക്കു പോയത്.’
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച്: ‘പ്രിയങ്ക ഇപ്പോള്‍ മക്കളുടെ കാര്യത്തില്‍ വ്യാപൃതയാണ്. തീരുമാനിക്കേണ്ടത് അവള്‍ തന്നെയാണ്. അല്ലെങ്കിലും ഭാവിയെക്കുറിച്ച് ആര്‍ക്കെന്തു പറയാനാകും.’കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്: ‘എനിക്ക് ഇഷ്ടംപോലെ സമയം കിട്ടുന്നു; വായിക്കാനും സിനിമ കാണാനും ഒക്കെ. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധിക്ക് അയച്ച കത്തുകളും കുറിപ്പുകളുമൊക്കെ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണു ഞാന്‍. എനിക്ക് ഏറെ വിലപ്പെട്ടതാണ് അവ.’ എന്നും അവർ പറഞ്ഞു.
നെഹ്‌റു കുടുംബത്തില്‍ അംഗമല്ലാത്ത ഒരു നേതാവില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവുമോ എന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു ചോദിക്കണമെന്ന് സോണിയ ഗാന്ധി. മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു സോണിയയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ കോണ്‍ഗ്രസിന് നേതാക്കളെ തെരഞ്ഞെടുത്തിരുന്ന രീതി ചൂണ്ടിക്കാട്ടിയ സോണിയ, മക്കള്‍ രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ യുഎസിനെ ബുഷ്, ക്ലിന്റണ് കുടുംബത്തെ ഉദാഹരണമായി എടുത്തുപറഞ്ഞു.
Post Your Comments