ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന് ജഹാന് ഉന്നയിക്കുന്നത്. സഹോദരന് ഹസീബിനൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ തന്നെ ഷമി നിര്‍ബന്ധിച്ചെന്നാണ് ഹസിന്റെ പുതിയ ആരോപണം. ഷമിയുടെ സഹോദരന് മോശമായി തന്നെ സ്പര്‍ശിച്ചെന്നും കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന് പറയുന്നു.
മുറിക്ക് പുറത്ത് നിന്നാണ് ഷമി ഇക്കാര്യം പറഞ്ഞത്. തന്നെ നിര്‍ബന്ധിച്ച് ഹസീബിന്റെ മുറിയിലേക്ക് തള്ളിവിട്ടു. തുടര്‍ന്ന് സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷമി ആവശ്യപ്പെട്ടു. ഹസീബ് തന്നെ കടന്ന് പിടിച്ചപ്പോള്‍ താന്‍ ബഹളം വെച്ചുവെന്നും അപ്പോള്‍ മാത്രമാണ് ഷമി മുറിയുടെ വാതില്‍ തുറന്നതെന്നും ഹസിന് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
also read: ഷമിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി
ഹസിന് ജഹാന്റെ പരാതിയില്‍ ഷമിക്കെതിരെ കൊലപാതക ശ്രമം, ലൈംഗികപീഡനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞിരുന്നു.’ അവള്‍ക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്. എനിക്കെതിരായ എല്ലാ ആരോപണങ്ങളും തെളിയിക്കേണ്ടി വരും. ഞാനവളെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കണമെന്നും.’ ഷമി പറഞ്ഞു.
Post Your Comments