KeralaLatest NewsNews

അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെതിരെ വിഎസ്

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ മതമേലദ്ധ്യക്ഷന്മാര്‍ പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് വ്യക്തമാക്കി രംഗത്ത്. കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമി വില്‍പ്പന സംബന്ധിച്ച വിഷയം ഗൗരവകരമാണ്. കര്‍ദിനാളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച്‌ ബഹു. ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്ന് പിന്മാറണം.

read also: ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി വി.എം സുധീരൻ

പോലീസ് ഉടന്‍ തന്നെ കോടതി നിര്‍ദ്ദേശിച്ച രൂപത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാവണം. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ കമ്മിറ്റി നിര്‍ദ്ദേശിച്ച ചര്‍ച്ച്‌ ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും പരിഗണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button