കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമ വൈദികര്‍ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സ്ഥിരം സിനഡുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രന്മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സ്ഥിരം സിനഡ് വിമത വൈതികര്‍ക്ക് ഉറപ്പ് നല്‍കി. വ്യാജരേഖ കേസില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന പരാതിയിലും ഇടപെടുമെന്ന് സിനഡ് വ്യക്തമാക്കി.പോലീസ് പ്രകോപനം ഒഴിവാക്കാന്‍ അധികൃതരോട് ആവശ്യപ്പെടും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എംറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് വിമത വൈദികര്‍ ബിഷപ്പ് ഹൗസില്‍ ഉപവാസ സമരം നടത്തി വന്നിരുന്നത്. കര്‍ദ്ദിനാളിനെതിരായ മറ്റു പരാതികളും പൂര്‍ണ സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്ഥിരം സിനഡ് ഉറപ്പു നല്‍കി. അടുത്തമാസമാണ് പൂര്‍ണ സിനഡ് ചേരുന്നത്.
Post Your Comments