ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല. വ്യോമയാന വകുപ്പു മന്ത്രി അശോക് ഗജപതിറാവു രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്ക് ഈ ചുമതല ലഭിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും സ്പെഷല്‍ പാക്കേജും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ടി ഡി പി അംഗമായ അശോക് ഗജപതി റാവു ഇന്നലെയാണ് രാജി സമർപ്പിച്ചത്.
Read Also: ലോകത്തിലെ ഏറ്റവും മികച്ച സേവനം നല്കുന്ന വിമാനത്താവളം ഇന്ത്യയില്‍
വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല കൂടി പ്രധാനമന്ത്രി ഏറ്റെടുക്കുന്ന വിവരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആന്ധ്രാവിഷയത്തില് പ്രതിഷേധിച്ച് ടി ഡി പിയില്‍നിന്നുള്ള രണ്ട് അംഗങ്ങളാണ് ഇന്നലെ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്.
Post Your Comments