Latest NewsIndiaNews

സച്ചിനും ധോണിക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി കോഹ്ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് വിരാട് കോഹ്ലിയുടെ സ്ഥാനം. ഇപ്പോള്‍ മുന്‍ നായകന്‍ മഹേനന്ദ്ര സിംഗ് ധോണിക്കും ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡ് പരസ്യ വരുമാനത്തിലൂടെ കോഹ്ലി നേടിയരുന്നു.

ഏറ്റവും ഒടുവിലായി യൂബറിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് കോഹ്ലിയുടെ രംഗപ്രവേശം. കോഹ്ലിയെ ബ്രാന്‍ഡ് അമ്പാസിഡറായി നിയമിക്കാന്‍ തീരുമാനിച്ച വിവരം യൂബര്‍ തന്നെയാണ് പുറത്തുവിട്ടത്. 2018 ലെ തങ്ങളുടെ ബ്രാന്‍ഡ് ലീഡിങ്ങ് പ്രമോട്ടര്‍ കോഹ്ലിയാണെന്നും, വെറും പ്രമോട്ടര്‍ മാത്രമായിട്ടല്ല കസ്റ്റമറിന്റ ഇടയില്‍ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് കോഹ്ലിയെ സ്ഥാനത്തേക്ക പരിഗണിച്ചതെന്നുമാണ് യൂബര്‍ കരാറിനെക്കുറിച്ച പറഞ്ഞിരിക്കുന്നത്.

also read: വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്നുപറഞ്ഞ് പാക് വനിതാതാരങ്ങൾ

എന്നാല്‍ കോഹ്ലിയുടെ പ്രതിഫലമെത്രയെന്നത് യൂബര്‍ വെളിപ്പെടുത്തിയിട്ടില്ല. ഏഷ്യന്‍ പസഫിക് റീജിയണില്‍ ഇതാദ്യമായാണ് യൂബര്‍ ഒരു ബ്രാന്‍ഡ് അമ്പാസിഡറെ നിയമിക്കുന്നത്.

‘ഞങ്ങള്‍ വിരാടില്‍ ഒരു പാര്‍ട്ട്ണറെ കാണുകയായിരുന്നു. യൂബര്‍ പോലുള്ള സര്‍വ്വീസിനെ കോഹ്ലിയെ പോലുള്ള ജനപ്രിയ താരങ്ങള്‍ക്കെ ഇന്ത്യയില്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയുകയെള്ളൂ’യെന്നും യൂബര്‍ സൗത്ത് ഏഷ്യന്‍ പ്രസിഡന്റ് അമിത് ജെയിന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button