Latest NewsCricketNewsSports

വിരാട് കോഹ്ലിയോടുള്ള ആരാധന തുറന്നുപറഞ്ഞ് പാക് വനിതാതാരങ്ങൾ

ക്രിക്കറ്റ് ദൈവം സച്ചിനോട് വിരാട് കോഹ്‌ലിയെ ഉപമിക്കാൻ ക്രിക്കറ്റ് ലോകം മത്സരിക്കുകയാണ്. എന്നാൽ ഇതിനിടെ കോഹ്ലിക്ക് ആരാധകരും, ഹേറ്റേഴ്‌സും പെരുകുന്നുണ്ടെന്ന് മറ്റൊരു വസ്തുത. ഇപ്പോൾ പാക് ക്രിക്കറ്റ് ടീമിലെ വനിതാ താരങ്ങളില്‍ നിന്ന് വരെ കോഹ്ലിക്ക് അഭിനന്ദനവും പുകഴ്ത്തലും വന്നെത്തിയിരിക്കുകയാണ്.

Read Also: റെക്കോര്‍ഡുകള്‍ ശീലമാക്കിയ നായകന്‍, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിനത്തില്‍ കോഹ്ലി നേടിയ റെക്കോര്‍ഡുകള്‍

സെയ്ദ നയിന്‍ അബിദി, കൈനത് ഇംദിയാസ് തുടങ്ങിയ പാക് ക്രിക്കറ്റര്‍മാരാണ് വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിരാട് കോഹ്ലി ശരിക്കും ജീനിയസ് ആണെന്നാണ് സെയ്ദ പറയുന്നത്. കോഹ്ലി എന്തുതരം താരമാണെന്നാണ് കൈനത് ട്വീറ്റ് ചെയ്തത്.ദക്ഷിണാഫ്രിക്കന്‍ ഏകദിന പര്യടനത്തില്‍ മൂന്നു സെഞ്ച്വറികളടക്കം 558 റണ്‍സാണ് കോഹ്ലി നേടിയത്. ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ 96 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറും 19 ഫോറുകളും ഉള്‍പ്പടെ 129 റണ്‍സുമായി കോഹ്ലി ഔട്ടാകാതെ നിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button