ബെയ്ജിങ്: ഇന്ത്യക്കുനേരെ സമാധാനത്തിന്റെ വെള്ളക്കൊടി വീശിക്കാണിച്ച് ചൈന. രാഷ്ട്രീയമായ വിശ്വാസമുണ്ടെങ്കില്‍ ഇന്ത്യയും ചൈനയുമായുള്ള ബന്ധം ബിമാലയത്തിനുപോലും തകര്‍ക്കാന്‍ കഴിയില്ലെന്നും ഇന്ത്യയും ചൈനയും ഒന്നിച്ചാല്‍ ഒന്നും ഒന്നും രണ്ട് അല്ല, 11 ആണെന്നും വ്യക്തമാക്കി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി.ദോക് ലായില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുരവേ ചൈനയുടെ ഇത്തരത്തിലുള്ള ഒരു നീക്കം ഇന്ത്യയ്ക്കും ആശ്വാസം നല്‍കുന്ന ഒന്നാണ്. കൂടാതെ ചൈനയുടെ വ്യാളിയും ഇന്ത്യയുടെ ആനയും പോരാടുകയല്ല, ഒരുമിച്ചു നൃത്തം ചെയ്യുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : ദോക്ലാം അടഞ്ഞ അധ്യായം : ഇന്ത്യയും ചൈനയും സൗഹൃദത്തിലേയ്ക്ക്
ഇന്ത്യയും ചൈനയും പരസ്പരം സംശയം വച്ചുപുലര്‍ത്താതെ, അഭിപ്രായഭിന്നതകള്‍ പറഞ്ഞു തീര്‍ത്തു ബന്ധം മെച്ചപ്പെടുത്തിയാല്‍ ഇരു രാദ്ങ്ങള്‍ക്കും അനേകം നേട്ടങ്ങളുണ്ടാകുമെന്നും രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത് വളരെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേസമയം, ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ഒരുമിച്ചു ചേര്‍ന്നുള്ള ഇന്ത്യപസഫിക് സഖ്യതന്ത്രത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു.
എന്നാല്‍ ചൈനയുടെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കു പുതിയ സഖ്യം ഭീഷണിയാകുമോ എന്ന ചോദ്യത്തിന്, ‘കടലിലെ പത പോലെയാണ് അതൊക്കെ’ എന്നായിരുന്നു മറുപടി. ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിനിടെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments