വീണ്ടും ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത് ഷമി വാതുവെപ്പ് സംഘത്തിന്റെ കണ്ണിയാണെന്നും ഷമി അലിസ്ബ എന്ന പാക്കിസ്ഥാന്‍ യുവതിയുമായി താരത്തിന് രഹസ്യ ബന്ധമുണ്ടെന്നും ആരോപിച്ചാണ്.
read also: ഷമിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി
ഷമി ദുബായിയിൽ വെച്ച് അലിസ്ബ എന്ന പാക്കിസ്ഥാന്‍ യുവതിയുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നും ഇക്കാര്യങ്ങള്‍ തെളിയിക്കാൻ അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ മതിയെന്നും ഭാര്യ ഹസിന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇതിന് ഇടനിലക്കാരനായി നിന്നത്. മാത്രമല്ല തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഹസിന്റെ വെളിപ്പെടുത്തല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.
നേരത്തെ ഹസിന്‍ കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്‌റ്റേഷനില്‍ ഷമിക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. തന്നെ രണ്ടു കൊല്ലമായി ഷമിയും കുടുംബവും പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഷമിക്കെതിരെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊലപാതക ശ്രമം ( ഇന്ത്യന്‍ ശിക്ഷനിയമം 307), ഗാര്‍ഹിക പീഡനം ( ഇന്ത്യന്‍ ശിക്ഷ നിയമം 498എ), ബലാത്സംഗം (376) തുടങ്ങിയ വകുപ്പുകള്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
Post Your Comments