ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ നടത്തിയതിന് പിന്നാലെ ഭാര്യ ഹസിന്‍ ജഹാന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി. ഹസിന്‍റെ എല്ലാ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്തു. തന്‍റെ അനുമതിയില്ലാതെയാണ് ഫേസ്ബുക്ക് ഇത് ചെയ്തതെന്ന് ഹസിന്‍ ആരോപിച്ചു.
തനിക്ക് ആരില്‍ നിന്നും സഹായം ലഭിച്ചിരുന്നില്ല. ഫേസ്ബുക്കിലൂടെയാണ് പ്രശ്നങ്ങള്‍ പറയാന്‍ ശ്രമിച്ചിരുന്നത്. എന്തുകൊണ്ടാണ് തന്‍റെ അനുമതിയില്ലാതെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കിയതെന്നും തന്‍റെ പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്തതെന്നും ഹസിന്‍ ചോദിക്കുന്നു.
read also: മുഹമ്മദ് ഷമി വാതുവെപ്പ് സംഘത്തിലെ കണ്ണി; വെളിപ്പെടുത്തലുമായി ഭാര്യ
ഷമി കഴിഞ്ഞ രണ്ടര വര്‍ഷമായി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും പാക്കിസ്ഥാന്‍ സ്വദേശിയായ യുവതിയുള്‍പ്പെടെയുള്ളവരുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി സ്ക്രീന്‍ ഷോട്ടും പുറത്തുവിട്ടിരുന്നു. സ്ത്രീകളുടെ നന്പര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഹസിന്‍ പുറത്തുവിട്ടത്.
ഭാര്യ നല്‍കിയ പരാതിയില്‍ ഷമിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവ ഉള്‍പ്പടെ ഏഴ് കേസുകളാണ് ഷമിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നും ശാരീരിക അക്രമം നടത്തിയെന്നും പൊലീസിന് ഹസിന്‍ എഴുതി നല്‍കിയ പരാതിയിലുണ്ട്.
Post Your Comments