ബംഗളൂരു ; പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും ഉറുമ്പുകള്‍ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍. പതിനൊന്ന് വയസുകാരി അശ്വിനിയുടെ കണ്ണില്‍ നിന്നുമാണ് ഉറുമ്പുകൾ വരുന്നത്. നിലവില്‍ 60 ഓളം ഉറമ്പുകൾ പുറത്തെടുത്തതായും എന്താണിതിന് പിന്നിലെന്ന് വ്യക്തമല്ലെന്നും കര്‍ണാടയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ചെവിയിലൂടെയാകണം ഉറുമ്പ് അകത്തേക്ക് പ്രവേശിക്കുന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.
സംഭവം ഇങ്ങനെ ; കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഈ വിവരം അശ്വിനി മാതാപിതാക്കളോട് പറഞ്ഞു. അവർ കണ്ണ് പരിശോധിച്ചപ്പോള്‍ ഒരു ഉറുമ്പിനെ കാണുകയും അതിനെ എടുത്ത് കളയുകയും ചെയ്തു. രാത്രി ഉറങ്ങിയപ്പോൾ കണ്ണില്‍ പോയതാണെന്നും പേടിക്കാന്‍ ഇല്ലെന്നും മകളെ പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ നിരന്തരമായി കണ്ണ് വേദനിക്കാന്‍ തുടങ്ങിയതോടെയാണ് അശ്വിനിയെ മാതാപിതാക്കള്‍ ഡോക്ടറെ കാണാൻ എത്തുന്നത്. കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കി. എന്നിട്ടും വേദന കുറഞ്ഞില്ല. ദിനംപ്രതി അഞ്ചു ആറും ഉറുമ്പുകളാണ് കണ്ണില്‍ നിന്നും പുറത്തു വരുന്നതെന്നും കണ്ണിന് സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ALSO READ ;ദാഹം തീര്‍ക്കാന്‍ ആന കണ്ടെത്തിയ വഴി ഏവരെയും ഞെട്ടിക്കും
Post Your Comments