തൊടുപുഴ: ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പികൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി എത്തിച്ച ടാങ്കറില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. വരൾച്ച കാടിനേയും കാട്ടുമൃഗങ്ങളേയും വല്ലാതെ ബാധിച്ചിട്ടുണ്ട്.
`
also read:പ്രധാനമന്ത്രിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല
കട്ടിൽ ആഹാരവും വെള്ളവും കിട്ടാതാകുന്നതോടെയാണ് കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്. വേനലായതോടെ കാട്ടിലെ തടാകങ്ങളിലും വെള്ളം വറ്റിയ അവസ്ഥയിലാണ്. ഇതോടെയാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി തുടങ്ങിയത്.കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments