ജയ്പുര്‍: പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്ക്ക് ഇനി വധശിക്ഷ. രാജസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജസ്ഥാന് നിയമസഭ ഇതുമായി ബന്ധപ്പെട്ട ബില്‍ പാസാക്കി. വധശിക്ഷ ഉറപ്പാക്കുന്നത് പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കാണ്. സമാനമായ ബില്‍ നേരത്തെ മധ്യപ്രദേശും പാസാക്കിയിരുന്നു. ഇത്തരത്തില്‍ ഒരു ബില്‍ ഹരിയാനയും പാസാക്കാന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയും കര്‍ണാടകയും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കത്തിലാണ്.
ബില്‍ ശബ്ദവോട്ടോടെയാണ് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ്പിച്ച പാസാക്കിയത്. വധശിക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എഎ യില്‍ ഭേദഗതി വരുത്തിയാണ്. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തത്തില്‍ കുറയാത്ത കഠിനതടവോ നല്കാന് തീരുമാനിച്ചിരിക്കുന്നു. ഭേദഗതിയില്‍ ജീവപര്യന്തം മരണം വരെ തടവാണെന്നും പറയുന്നു.
Post Your Comments