Latest NewsNewsIndia

ഇനി മുതൽ പി​ഞ്ച് കു​ഞ്ഞു​ങ്ങ​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​രി​യാ​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ

ജ​യ്പു​ര്‍: പി​ഞ്ച് കു​ഞ്ഞു​ങ്ങ​ളെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​രി​യാ​ക്കു​ന്ന​വ​ര്‍​ക്ക് ഇ​നി വ​ധ​ശി​ക്ഷ. രാ​ജ​സ്ഥാ​നി​ലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്‍ പാ​സാ​ക്കി. വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്കാ​ണ്. സ​മാ​ന​മാ​യ ബി​ല്‍ നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശും പാ​സാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഒരു ബി​ല്‍ ഹ​രി​യാ​ന​യും പാ​സാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക‍​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യും ക​ര്‍​ണാ​ട​ക​യും കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.

read also: സൗ​ദിയിൽ സ്ത്രീയെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി​യ വിദേശ പൗ​ര​ൻ​മാരുടെ തലവെട്ടി

ബി​ല്‍ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗു​ലാ​ബ് ച​ന്ദ് ക​താ​രി​യ അ​വ​ത​രി​പ്പി​ച്ച പാ​സാ​ക്കി​യ​ത്. വ​ധ​ശി​ക്ഷ ഉ​റ​പ്പ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 376 എ​എ യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്. പ​ന്ത്ര​ണ്ട് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ​യോ, ജീ​വ​പ​ര്യ​ന്ത​ത്തി​ല്‍ കു​റ​യാ​ത്ത ക​ഠി​ന​ത​ട​വോ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഭേ​ദ​ഗ​തി​യി​ല്‍ ജീ​വ​പ​ര്യ​ന്തം മ​ര​ണം വ​രെ ത​ട​വാ​ണെ​ന്നും പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button