ന്യൂഡല്‍ഹി•മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒറ്റ ട്വീറ്റില്‍ അദാനിയ്ക്ക് നഷ്ടമായത് 9,000 കോടിയുടെ വിപണി മൂല്യം. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ ബോംബെ ഓഹരി സൂചികയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യത്തില്‍ 7.72 ശതമാനത്തിന്റെ കുറവാണുണ്ടായത്. കൂടാതെ അദാനി എന്റര്‍പ്രൈസസിന്റെ മാത്രം. 7.24 ശതമാനം ഇടിഞ്ഞു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരിവില 179.85 രൂപയായി ഇടിഞ്ഞു. ദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റേത് 6.53 ശതമാനവും അദാനി പവറിന്റേത് 6.6 ശതമാനവും ഇടിഞ്ഞു. മൊത്തത്തില്‍ 9,300 കോടി കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന് നഷ്ടമായത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ ട്രപ്പീസുകളിക്കാനാണ് ഗൗതം അദാനിയാണെന്നും ഒരു പൊതുതാല്‍പര്യ ഹര്‍ജി കൊണ്ടുവരേണ്ട സമയമായി എന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
അദാനി ഗ്രൂപ്പിന് 72000 കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയുണ്ടെന്നാണു വിവരമെന്നും അതാണ് താന്‍ ഇത്തരത്തിലൊരു പ്രതികരണവുമായി മുന്നോട്ടു വന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പിന്നീടു വിശദമാക്കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഓഹരി വിപണിയിലെ തകര്‍ച്ച പിടിച്ചു നിര്‍ത്താനായില്ല.
ആരും ചോദിക്കാനില്ലാത്തതുകൊണ്ട് നിരവധി കാര്യങ്ങളില്‍നിന്ന് അദാനി രക്ഷപ്പെടുകയാണ്. സര്‍ക്കാരിനോട് അടുത്തയാളാണ് താനെന്ന് അദാനി പ്രചരിപ്പിക്കുന്നത് സര്‍ക്കാരിന് അപമാനകരമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബി.ജെ.പിയുടെയും അടുപ്പക്കാരനെന്നു കരുതുന്ന ഗൗതം അദാനിക്കെതിരേയുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം അത്ഭുതമുളവാക്കിയിരുന്നു.
Post Your Comments