തിരുവനന്തപുരം: ഇ.ശ്രീധരനെ സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കത്തിനെതിരേ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ബി.ജെ.പി.ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ആവശ്യപ്പെട്ടു.
മന്ത്രി ജി.സുധാകരന്റെ ഇ.ശ്രീധരന് ലൈറ്റ് മെട്രോ പദ്ധതിക്ക് ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ലെന്നും നയപരമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടേണ്ടതില്ലെന്നുമുള്ള പ്രസ്താവനകള്‍ ആസൂത്രിതമാണ്.
read also: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്
ജനങ്ങളെ റോഡ് വികസനത്തിന്റെ പേരില്‍ നടത്തുന്ന സ്ഥലം ഏറ്റെടുപ്പിലൂടെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും, കോടികള്‍ പാഴാക്കുന്നതിനെതിരെയും ഇ.ശ്രീധരൻ രംഗത്ത് വന്നതിനാലാണ് മന്ത്രി സുധാകരന് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ലോകം മുഴുവന്‍ അംഗീകരിക്കുന്ന സാങ്കേതിക വിദഗ്ധനെ കരാര്‍ കാലാവധി കഴിഞ്ഞു എന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ പരിഹാസ്യമാണ്.
Post Your Comments