![women police station](/wp-content/uploads/2018/03/police-1-1-1-1.png)
തിരുവനന്തപുരം: ഇന്ന് വനിതാ ദിനമായതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പൊലിസ് സ്റ്റേഷനുകളും വനിതകള്‍ ഭരിക്കും. വനിതാ എസ്.ഐ.മാരായിരിക്കും എസ്.എച്ച്.ഒ മാരായി ഇന്ന് ചുമതല നിര്‍വഹിക്കുക. വനിതാ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ ലഭ്യമല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലിസ് ഉദ്യോഗസ്ഥയായിരിക്കും എസ്.എച്ച്.ഒ. യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന്‍ നിയന്ത്രിക്കുക.
Also Read : കോമണ്‍വെല്‍ത്ത് പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പുതിയ വേഷം
സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലിസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്. 4,167 വനിതാ പൊലിസുകാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഗാര്‍ഡ് ഡ്യൂട്ടി മുതല്‍ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലിസ് ഉദ്യോഗസ്ഥരായിരിക്കും.
പൊലിസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി നിര്‍വഹിക്കുന്നതും വനിതാ പൊലിസ് ആയിരിക്കും.
Post Your Comments