KeralaLatest NewsNews

5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സർക്കാരിന്റെ തൊഴില്‍ മേള ചെങ്ങന്നൂരിൽ

തിരുവനന്തപുരം: 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി തൊഴില്‍ മേള ചെങ്ങന്നൂരിൽ. കേന്ദ്ര സർക്കാരിന്റെ ഈ തൊഴിൽ മേളയിൽ എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ മേളയില്‍ പങ്കെടുക്കാം. എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ തൊഴിൽ മേളയിൽ രജിസ്ട്രേഷന്‍ തുകയില്ല. വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം സംഘടിപ്പിക്കുന്ന തൊഴില്‍മേള ചെങ്ങന്നൂര്‍ അമ്പലത്തിന്റെ തെക്കേനടയ്ക് സമീപമുള്ള ചിന്മയ വിദ്യാലയത്തില്‍ വെച്ചാണ് നടക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുള്‍പ്പടെ 50 സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഓരോ കമ്പനികളുടെയും ഒഴിവുകള്‍ക്ക് വേണ്ട യോഗ്യതയും പ്രായപരിധിയും മേള നടക്കുന്ന കേന്ദ്രത്തില്‍ നിന്നും ലഭിക്കും. പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ www.ncs.gov.in എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം, കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റര്‍ ഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷണ്‍(സൈന്‍) ,കേരള ചേംബർ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെ.സി.സിഐ) എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ യുവാക്കള്‍ക്കുള്ള വിവിധ പദ്ധതികളെ പറ്റി മേളയില്‍ വിശദീകരിക്കുമെന്ന് കേന്ദ്ര സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി. രാമചന്ദ്രന്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 0471-2332113, 8304009409.

shortlink

Related Articles

Post Your Comments

Related Articles


Back to top button