KeralaLatest NewsNews

ജനമോചന യാത്രയ്ക്ക് കെ.പി.സി.സി പിരിക്കുന്ന തുക കേട്ട് ജനങ്ങള്‍ ഞെട്ടി

 

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സംസ്ഥാനത്ത് നിന്ന് കോടികള്‍ പിരിക്കുന്നു. വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനും എതിരെ എം.എം ഹസന്‍ നടത്തുന്ന ജനമോചന യാത്രയുടെ ഭാഗമായാണ് പിരിവ്. സംസ്ഥാനത്ത് നിന്ന് ആകെ 125 കോടി രൂപ പിരിക്കാനാണ് കെ.പി.സി.സി ലക്ഷ്യമിടുന്നത്. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, അക്രമവിരുദ്ധ ജാഥയാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പണപ്പിരിവിനായി 25,000ത്തോളം ബൂത്ത് കമ്മറ്റികള്‍ക്ക് 50,000 രൂപയുടെ കൂപ്പണ്‍ വിതരണം ചെയ്തുകഴിഞ്ഞു. ഓരോ ബൂത്ത് കമ്മറ്റിയും പിരിക്കുന്നതില്‍ 25,000 രൂപ അതാത് ബൂത്ത് കമ്മറ്റികള്‍ക്ക് എടുക്കാം. 5000 രൂപ വീതം ബ്ലോക്ക്, മണ്ഡലം കമ്മറ്റികള്‍ക്കും നല്‍കും. ഡി.സി.സി, കെ.പി.സി.സി എന്നിവയുടെ വിഹിതം പതിനായിരം വീതമാണ്.

ഏഴിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങള്‍ സംയുക്തമായി പൊതുസമ്മേളനം നടത്തും തുടര്‍ന്നായിരിക്കും ജാഥ ആരംഭിക്കുന്നത്. അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ വനിതകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി 31ന് എറണാകുളത്ത് ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button