ന്യൂയോര്‍ക്ക്: സോഫ്റ്റ് ഡ്രിങ്കില്‍ പ്രമുഖരായ കൊക്കകോള ഇനി മദ്യ നിര്‍മാണ രംഗത്തേക്കും. ചു ഹി എന്ന് പേരുള്ള ജാപ്പനീസ് മദ്യം ഉത്പാദിപ്പിച്ചാണ് കൊക്കക്കോളയുടെ മദ്യനിര്‍മാണ രംഗത്തേക്കുള്ള ചുവടുവയ്പ്. കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാറ്റിയെടുത്ത ഷോചു ആല്‍ക്കഹോളും സുഗന്ഝമുള്ള കാര്‍ബണേറ്റ് ജലവും ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാനീയം കുപ്പിയിലാക്കി വില്‍ക്കാനാണ് കൊക്കക്കോളയുടെ പദ്ധതി. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പാനീയം ആദ്യം എത്തുക ജപ്പാന്‍ വിപണിയിലാണ്. മുന്്തിരി, സ്‌ട്രോബറി, കിവി, വൈറ്റ് പീച്ച് എന്നീ ഫ്‌ളേവറുകളില്‍ പാനീയം പുറത്തിറങ്ങും. വോഡ്കയ്ക്ക് പകരം ജപ്പാനില്‍ ഷോചു ഉപയോഗിക്കാറുണ്ട്.
Post Your Comments