ന്യൂഡൽഹി: പ്രതിപക്ഷ ഏകോപനം ലക്ഷ്യമിട്ട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി വീണ്ടും അത്താഴവിരുന്ന് നടത്തുന്നു. ഏഴാം നമ്പർ ജൻപഥ് വസതിയിൽ 13ന് രാത്രിയാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 16,17,18 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി കൂടിയായാണ് സോണിയ വിരുന്ന് നടത്തുന്നത്.
Read Also: ഡൊണാള്‍ട് ട്രംപിനെ പിന്തള്ളി ധനികരുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍
ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപിയും, ഡിഎംകെയും അടക്കം പ്രധാന പാർട്ടികളെല്ലാം പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണിയും ക്ഷണം സ്വീകരിച്ച് വിരുന്നിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments