തിരുവനന്തപുരം ; യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട കോടതി ഉത്തരവ്. പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “ശുഹൈബ് വധത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലായിരുന്നു. യഥാർഥ പ്രതികൾ അറസ്റ്റിലായതോടെയാണ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്. പോലീസിന് ബാഹ്യശക്തികൾക്ക് വഴങ്ങേണ്ട സ്ഥിതിയില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാമെന്നും അതെപ്പറ്റി തനിക്കറിയില്ലെന്നും” മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി സർക്കാരിനേറ്റ കനത്ത പരാജയമാണെന്നും കേസിൽ ബാഹ്യശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം സഭയിൽ ആരോപിച്ചതിനെ തുടർന്നാണ് ഇതിനു മറുപടിയായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ ;ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം
Post Your Comments