മുംബൈ: കപ്പലില്‍ വന്‍ സ്ഫോടനം. 13 ഇന്ത്യക്കാരടക്കം 27 പേരുമായി സ്യൂയസില് നിന്ന് സിംഗപ്പൂരിലേക്ക് പോയ മേഴ്സെക് ഹോനം എന്ന കപ്പലാണ് ലക്ഷദ്വീപ് തീരത്ത് വെച്ച് കത്തിയമര്‍ന്നത്. അപകടത്തില്‍പെട്ട കപ്പലിലെ നാല് ജീവനക്കാര്‍ ഒഴികെയുള്ളവരെ രക്ഷിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് തീപിടിച്ചത്. തീപിടിച്ചയുടന്‍ കപ്പലില്‍ സ്ഫോടനം ഉണ്ടാവുകയും അപായസൂചന ലഭിച്ചതിനെ തുടര്‍ന്ന് എം.വി അല്‍സ് സിസെറോ എന്ന മെര്‍ച്ചന്റ് നേവിയുടെ കപ്പല്‍ സഹായവുമായി എത്തി. 23 പേരെ രക്ഷിച്ചു. നാലു പേരെ കൂടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കപ്പലില്‍ തീ ആളിപ്പടരുകയായിരുന്നു.
Post Your Comments