ന്യൂഡല്‍ഹി: വിവാദങ്ങളുടെ ചൂടാറും മുന്‍പ് അടുത്ത വിദേശ പര്യടനത്തിന് ഒരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇറ്റലി സന്ദര്‍ശനം നടത്തിയതിന് രാഹുലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മുത്തശ്ശിയെ കാണുന്നതിനാണ് ഇറ്റലിക്ക് പോയതെന്നായിരുന്നു രാഹുലിന്റെ ട്വിറ്റ്. ഇതിന്റെ ചൂടാറും മുൻപാണ് അടുത്ത വിദേശ പര്യടനം.
എട്ടിന് സിംഗപ്പൂരില്‍ എത്തുന്ന രാഹുല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പത്തിന് മലേഷ്യയില്‍ ഇറങ്ങുകയും ചെയ്യും. രണ്ടു രാജ്യങ്ങളിലും ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് അമേരിക്കയിലും ബഹ്റിനിലും എത്തിയിരുന്നു. രണ്ടു രാജ്യങ്ങളിലും ഇന്ത്യന്‍ വംശജരുടെ സമ്മേളനങ്ങളിൽ രാഹുൽ സംസാരിക്കും.
അടുത്തിടെ യുഎസ്, ബഹ്റിൻ എന്നിവിടങ്ങളിലെ ഇന്ത്യക്കാരോടും അവിടെയെത്തി രാഹുൽ സംവദിച്ചിരുന്നു.നേരത്തേയും പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും കൈയ്യൊഴിഞ്ഞ് രാഹുല്‍ ഇത്തരത്തില്‍ യാത്ര നടത്തുമെന്ന് ബിജെപി ആരോപിച്ചിരുന്നു. മൂന്നു നിയമസഭാ ഫലങ്ങളും പുറത്തുവന്നതിന്റെ മൂന്നാം ദിവസമാണു രാഹുലിന്റെ പ്രതികരണം ലഭ്യമായത്.
Post Your Comments