USALatest NewsNewsInternational

ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി വന്നാല്‍ ആരെയും കെട്ടാമെന്ന് പ്രഖ്യാപിച്ച് നീലച്ചിത്ര നായിക

 

അമേരിക്ക: നീലച്ചിത്രങ്ങളിലൂടെ ലോകമെങ്ങും കാണികളെ ഹരംകൊള്ളിച്ച തായ് സുന്ദരി ഇപ്പോള്‍ വീണ്ടും വരനെ തേടുകയാണ്. ആരാധകരെ നിരാശപ്പെടുത്തി നോങ് നാറ്റ് എന്ന നീലച്ചിത്ര താരം ബുദ്ധമതം സ്വീകരിച്ചതും തന്റെ ഇരട്ടിയിലേറെ പ്രായമുള്ള അമേരിക്കന്‍ ധനാഢ്യനെ വിവാഹം ചെയ്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ താരത്തിന് 72കാരനുമൊത്തുള്ള ജീവിതം മടുത്തിരിക്കുകയാണ്. അതിനാൽ പുതിയ വരാനായുള്ള തിരച്ചിലിലാണ്. ആരെ വേണമെങ്കിലും വിവാഹം ചെയ്യാൻ തയ്യാറാണ് പക്ഷെ വരൻ ബാങ്ക് സ്റ്റേറ്റ്‌മെന്റുമായി വരണം.

also read:ബിജെപി ഓഫീസിന് നേരെ ആക്രമണം

ആരധകരെ ഞെട്ടിച്ചുകൊണ്ട് 2012ലാണ് താരം 72കാരനായ ബിസിനസുകാരനെ വിവാഹം ചെയ്‌തത്‌. ശേഷം ബുദ്ധമതം സ്വീകരിക്കുകയും പോൺ ചിത്രങ്ങളോട് വിടപറയുകയുമായിരുന്നു. എന്നാൽ താരത്തിന്റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേർപിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്.
എന്നാലിപ്പോൾ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണ് താരം. സാമ്ബത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള ഒരാളെ മാത്രമേ വിവാഹം ചെയ്യൂവെന്ന് നോങ് വ്യക്തമാക്കിയിട്ടുണ്ട്. അത് തെളിയിക്കുന്നതിനാണ് ബാങ്ക് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button