KeralaLatest NewsNews

പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, മുൻ കാമുകനായ സിനിമ എഡിറ്റർ അറസ്റ്റിൽ

കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു.പ്രണയകാലത്ത് പ്രതിയും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിലും ലാപ് ടോപ്പിലും റിക്കോർഡ് ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും അകലുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍, യുവതിയുടെ പ്രതിശ്രുത വരന്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേയ്ക്ക് നഗ്നചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു. വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ യുവതി പ്രതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button