KeralaLatest NewsNews

മുഖ്യമന്ത്രി പിൻവാതിൽ നിയമനത്തിന്റെ കോൺട്രാക്ടർ -യുവമോർച്ച

തിരുവനന്തപുരം•സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞു നിയമനങ്ങൾ നടത്താത്ത എൽ.ഡി.എഫ് സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചു കരാർ അടിസ്ഥാനനത്തിൽ മീഡിയ സെൽ രൂപീകരിച്ചത് യാവതയോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥന ജനറൽ സെക്രട്ടറി ആർ എസ് രാജീവ് അഭിപ്രായപ്പെട്ടു.

കെ.എസ്.ആര്‍.ടി.സിയിൽ 4051 പേർക്ക് അഡ്വൈസ് അയച്ചിട്ട് നിയമനം നടത്താത്തതും,കെ.എസ്.ഇ.ബി യിൽ മീറ്റർ റീഡർ തസ്തിക നിലനിൽക്കുമ്പോൾ പ്രസ്‌തുത 795 ഒഴിവുകൾ റദ്ദുചെയ്തതും സാമ്പത്തികമില്ല എന്ന ന്യായം പറഞ്ഞാണ്.എന്നാൽ പ്രതിമാസം 41 ലക്ഷം രൂപ ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കി കരാർ നിയമനം നടത്തിയതിന്റെ മാനദണ്ഡം പറയാൻ സർക്കാർ തയ്യാറാകണം.

പ്രതിവർഷം 5 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിൻവാതിൽ നിയമനത്തിന്റെ കോൺട്രാക്ടർ ആയിമാറിയിരിക്കുകയാണെന്നും ,ധൂർത്തും,കരാർനിയമങ്ങളും നടത്തുന്ന സർക്കാർ ഉദ്യോഗാര്‍ത്ഥികളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ആർ എസ് രാജീവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button