കുട്ടികളുടെ സ്വപ്നങ്ങൾക്ക് അതിരുണ്ടാവാറില്ല. അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ആകാൻ ആഗ്രഹിക്കാത്ത കുട്ടികളും ചുരുക്കമാണ്. മിക്ക കുട്ടികൾക്കും സ്പൈഡര്‍മാനെപ്പോലെ പറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. ഇവരില്‍ പലരും തങ്ങളുടെ കൈയ്യില്‍ നിന്ന് നീണ്ടു പോകുന്ന വള്ളിയില്‍ തൂങ്ങിയാടാന്‍ കൊതിച്ചിട്ടുണ്ടാകും. ഇവർക്കായി പുതിയ കണ്ടത്തെലുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.കുട്ടികള്‍ക്ക് ഉടന്‍ തന്നെ ഇനി ആകാശത്തൂടെ പറന്ന് നടക്കാം.
ബ്രിട്ടീഷ്കാരനായ ട്രാജന്‍ ഡിമ്സേയാണ് (34) യഥാര്‍ത്ഥ ജീവിതത്തില്‍ സ്പൈഡര്മാന് ഹുക്ക് കണ്ട് പിടിച്ച് ഞെട്ടിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കണ്ടുപിടുത്തം ട്രാജന്‍ നടത്തിയത് സ്പൈഡര്മാന് ആകാശത്തൂടെ പറന്ന് നടക്കുന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഇതിന്റെ രൂപം കൈയ്യില്‍ ഘടിപ്പിക്കുന്ന രീതിയിലാണ്. ഇതിലെ റോപ്പ് ആകാശത്തേക്ക് ഉയര്‍ന്ന് അവിടെ സ്ഥാപിച്ചിരിക്കുന്ന കമ്പിയിലെ കാന്തികശേഷിയുമായി കൂട്ടി മുട്ടും.
ഈ എയര്‍ റോപ്സ് നിര്‍മിച്ചത് പതിനെട്ട് മാസമെടുത്താണ്. ഇതിന്റെ നിര്‍മാണം ട്രാവലിങ് തീം പാര്‍ക്കുകള്‍ ലക്ഷ്യം വെച്ചാണ്. ഇതോടെ പാര്‍ക്കിലെത്തുന്ന കുട്ടികള്‍ക്ക് തങ്ങളുടെ സൂപ്പര്‍ ഹീറോയായ സ്പൈഡര്‍മാനെപ്പോലെ പറക്കാം.
Post Your Comments