സോണിയും മാര്‍വല്‍ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിക്കുന്ന സ്പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം ജൂലൈ 5ന് തിയറ്ററുകളിലേക്ക് എത്തും. സ്പൈഡര്‍മാന്റെ വേഷത്തില്‍ ടോം ഹോളണ്ട് തന്നെയാണ് എത്തുന്നത്. നിക്ക് ഫ്യൂരി എന്ന കഥാപാത്രമായി സാമുവേല്‍ ജാക്സനും, മിസ്റ്റീരിയോ എന്ന കഥാപാത്രമായി ജേക്ക് ഗൈലന്‍ഹലും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. യുഎസ് വെര്‍ഷനും ഇന്റര്‍നാഷണല്‍ വെര്‍ഷനും തമ്മില്‍ വ്യത്യാസമുള്ള ട്രെയിലറുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ മൂന്നാം ഫെയ്സിലെ അവസാന ചിത്രങ്ങളായി ക്യാപ്റ്റന്‍ മാര്‍വലും എന്‍ഡ് ഗെയിമും എത്തിയതിന് ശേഷം ഒരു പുതിയ തുടക്കമാകും സ്പൈഡര്‍മാനിലൂടെ സംഭവിക്കുക.
ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ടാണ്. ആദ്യ ഭാഗം ചെയ്ത ജോണ്‍ വാട്ട്സ് ആണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.
Post Your Comments