11 വയസ്സുകാരനെ കഴുത്തറുത്ത് കൊന്ന പാകിസ്താനി യുവാവിന് ശിക്ഷ വിധിച്ചു. അഫ്ഗാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ 33 കാരനായ ഇയാളെ കൊലപാതകം, ബലാത്സംഗം, തുടങ്ങി പല കേസുകളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
എന്നാൽ ഇയാൾ അബുദാബി അപ്പീൽ കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. എന്നാൽ ഈ വാർത്തകൾ പാകിസ്ഥാൻ അധികാരികൾ നിഷേധിച്ചു. ഇത് വ്യാജ വർത്തയാണെന്നും കള്ളക്കേസിൽ യുവാവിനെ കുടുക്കിയതാണെന്നും അവർ ആരോപിക്കുന്നു. തന്റെ ക്ലയറിനെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂട്ടർ നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
read also: അബുദാബിയിൽ വാഹനത്തിൽ നിന്നും പ്രവാസിയുടെ മൃതദേഹം കണ്ടെത്തി
2017 ജൂൺ ഒന്നിനാണ് അസ്ഹർ മജിദ് എന്ന കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസം അവരുടെ വീടിന്റെ മേല്കൂരയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Post Your Comments